Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:02 pm

Menu

Published on February 8, 2014 at 3:09 pm

കമിതാക്കളായ കോളേജ് വിദ്യാർഥികളെ തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

police-arrested-in-lovers

കമിതാക്കളായ കോളേജ് വിദ്യാർഥിയെയും പ്ലസ്‌ ടു വിദ്യാർഥിനിയെയും വൻ തട്ടിപ്പ് കേസിൽ  പോലീസ് പിടികൂടി. അയൽവാസികളായ വിപിനെയും  ഗ്ലാക്‌സിയെയുമാണ്  പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ റീ ചാര്‍ജ്ജ് കൂപ്പണുകള്‍ പണം നല്‍കി വാങ്ങി ഉപയോഗിച്ചതിനു ശേഷം ചുരണ്ടിയ ഭാഗത്ത് പ്രത്യേകതരം കളര്‍ ഉപയോഗിച്ച് പഴയ സ്ഥിതിയിലാക്കി  കൂപ്പണ്‍ വാങ്ങിയ കടയിൽ  തന്നെ  തിരിച്ചു കൊടുത്ത് നല്‍കിയ പണം തിരികെ വാങ്ങിയിട്ടയിരുന്നു ഇവർ  തട്ടിപ്പ് നടത്തിയത്. എന്നാൽ ചില കടകളിൽ കൂപ്പണ്‍ ചാർജ് ചെയ്യാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഇവർ  തട്ടിപ്പ് നടത്തിയത്. 50 രൂപയിൽ താഴെ വില വരുന്ന കൂപ്പണുകളായിരുന്നു ഇവർ  വാങ്ങിയിരുന്നത്.പോലീസ് പിടിച്ച സമയത്ത് മുവായിരത്തോളം രൂപ ഇവരുടെ കയ്യിലുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News