Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on November 12, 2013 at 12:12 pm

പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്‌റ്റില്‍

police-arrests-man-for-allegedly-rapped-a-15-years-old-girl

കട്ടപ്പന:പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയകേസില്‍ വിവാഹിതനായ ബന്ധു അറസ്‌റ്റില്‍.വണ്ടന്‍മേട് മേട്ടുക്കുഴി തോമസ് എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന സെല്‍വകുമാറാ(കണ്ണന്‍27)ആണ് പിടിയിലായത്.പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ സ്വന്തം വീട്ടിലേക്കു പോയസമയത്താണ് ഇയാള്‍ ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.എട്ടുദിവസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്കു കടന്നിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച പെണ്‍കുട്ടി തിരികെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ പോലീസിനു മുമ്പാകെ ഹാജരാക്കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്നു തെളിഞ്ഞു.തുടര്‍ന്ന് ഇന്നലെ സെല്‍വകുമാറിനെ മേട്ടുക്കുഴിയില്‍നിന്നു പോലീസ് പിടികൂടി. പെണ്‍കുട്ടിയെ തൊടുപുഴയിലെ ജുവനൈല്‍ ഹോമിലേക്കു മാറ്റി.ഇയാളുടെ ഭാര്യ ഏതാനും നാളുകള്‍ക്കുമുമ്പ് കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.സി.ഐ റെജി എം. കുന്നിപ്പറമ്പന്‍, എ.എസ്.ഐമാരായ സുധാകരന്‍, റഹിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു, സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം സെല്‍വകുമാറിനെ കോടതിയില്‍ ഹാജരാക്കി.

Loading...

Leave a Reply

Your email address will not be published.

More News