Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:35 pm

Menu

Published on March 22, 2014 at 12:39 pm

12 വയസ്സുകാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു

police-charged-over-illegal-marriage-of-12-years-old-girl

മാങ്കുളം:12 വയസ്സുകാരിയുടെ വിവാഹം രഹസ്യമായി നടത്തിയത്തിനെതിരെ പോലീസ് കേസെടുത്തു.മാങ്കുളം ചിക്കണാംകുടിയിൽ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.നാലാം ക്ലാസോടെ പഠനം നിർത്തി വീട്ടിലിരുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് കുട്ടിയുടെ രക്ഷിതാക്കൾ ചേർന്ന് നടത്തിയത്.നാട്ടുകാരും പഞ്ചായത്തധികൃതരും ഇടപ്പെട്ടതിനെ തുടർന്ന് പിന്നീട് ചൈല്‍ഡ് ലൈനിനും പട്ടികവര്‍ഗ വകുപ്പിനും പരാതി നൽകി.അതിനു ശേഷം മൂന്നാറിൽ നിന്ന് വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.മെഡിക്കല്‍ പരിശോധനയ്ക്ക് പെണ്‍കുട്ടിയെ ഉടനെ വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News