Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:പെരുമ്പാവൂരിലെ ജിഷ വധവുമായി ബന്ധപ്പെട്ട് ജിഷയുടെ പെൻ ക്യാമറ പോലീസ് പരിശോധിച്ചു.നേരത്തെ ആക്രമണം ഉണ്ടായപ്പോഴാണ് ജിഷ പെൻ ക്യാമറ വാങ്ങിയത്. എന്നാൽ പ്രാഥമിക പരിശോധനയിൽ ജിഷയുടെ അമ്മയുടെ ദൃശ്യങ്ങൾ മാത്രമേ ഇതിലുള്ളൂ. ജിഷ കൊല്ലപ്പെട്ട ദിവസം പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതില്‍ രണ്ട് ബസ് ഡ്രൈവര്‍മാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമുള്‍പ്പെടുന്നു. ബസ് ഡ്രൈവര്‍മാരിലൊരാള്‍ ജിഷയുടെ അയല്‍വാസിയാണ്. ഇയാളുടെ സുഹൃത്താണ് രണ്ടാമത്തെ ഡ്രൈവര്‍. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത് കൊല നടന്ന അന്ന് വൈകുന്നേരം അഞ്ചരയോടെ ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്ത്രീകള്‍ പോലീസില്‍ മൊഴി നല്‍കി.ജിഷ വൈകിട്ട് അഞ്ചുമണിക്ക് വെള്ളം കൊണ്ടുപോകുന്നത് കണ്ടു. അരമണിക്കൂറിന് ശേഷം വീട്ടില്‍ നിന്ന് നിലവിളിയും കേട്ടു. അജ്ഞാതനായ ഒരാള്‍ ആറുമണിയോടെ വീടിനു സമീപത്തെ കനാല്‍ കടന്നുപോയതായും മൊഴിയില്‍ പറയുന്നു. വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്കാണ് ജിഷയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.തെളിവുകള്‍ ശേഖരിക്കുന്നതിനായി പോലീസ് ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും.
Leave a Reply