Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:24 am

Menu

Published on July 31, 2017 at 4:53 pm

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്റെ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

police-may-arrest-kavya-madhavan-actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി കാവ്യാ മാധവന്‍ പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് വിനയാകുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ അവസാനം സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. മൂന്ന് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചു.

ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അത് ചെയ്തോളാനുള്ള അനുമതി അന്വേഷണ സംഘത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്‍കും. അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസില്‍ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം.

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലീസ് ലഭിക്കാനുണ്ട്. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ റിമി കാവ്യയെ വിളിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

നേരത്തെ ‘അമ്മ’ സംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണു രണ്ടര മണിക്കൂര്‍ മൊഴിയെടുത്തത്. കേസില്‍ ഉപദ്രവിക്കപ്പെട്ട നടിയും പ്രതിയായ നടന്‍ ദിലീപുമായുള്ള ശത്രുതയുടെ തുടക്കം ‘അമ്മ’യുടെ സ്റ്റേജ് ഷോ പരിശീലനത്തിനിടയിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഈ പരിശീലന ക്യാംപിലെ സജീവ സാന്നിധ്യമായിരുന്നു ബാബു. അവിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായതിനു ബാബു സാക്ഷിയാണ്.

‘അമ്മ’യും ദിലീപുമായി ബന്ധപ്പെട്ട ചില രേഖകളും ബാബു പൊലീസിനു കൈമാറിയിട്ടുണ്ട്. കേസും സംഘടനയുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടു വെളിപ്പെടുത്തിയതായി മൊഴിയെടുപ്പിനുശേഷം ബാബു പ്രതികരിച്ചു.

പള്‍സര്‍ സുനിയെ അറിയില്ലെന്ന നടി കാവ്യാ മാധവന്റെ മൊഴി വസ്തുതാപരമല്ലെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപും കാവ്യവും ഏറ്റവും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്തു സുനില്‍ വന്നതിന്റെയും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പൊലീസിനു ലഭിച്ചതായാണ് വിവരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News