Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:39 pm

Menu

Published on June 24, 2013 at 1:59 pm

ഒന്നിച്ചുള്ള ചോദ്യം ചെയ്യല്‍ : പരസ്​പരം പഴിചാരുന്ന ബിജുവും സരിതയും

police-question-biju-saritha

അമ്പലപ്പുഴ: ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും ഞായറാഴ്ച അന്വേഷണസംഘം അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബിജുവിനെയും സരിതയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിലൂടെ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.അമ്പലപ്പുഴയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസിന് കിട്ടിയിട്ടുണ്ട്.ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ബി. പ്രസന്നന്‍ നായര്‍, കോട്ടയം ഡിവൈ.എസ്.പി. വി. അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തത്.സരിതയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചയും ബിജുവിന്റെ ജാമ്യാപേക്ഷ 27 നും അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരികണിക്കും.

Loading...

Leave a Reply

Your email address will not be published.

More News