Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:23 pm

Menu

Published on July 27, 2018 at 11:22 am

കാണാതായ യുവതിയെ കണ്ടെത്തി തിരികെവരുമ്പോൾ പോലീസ് സംഘത്തിന്റെ കാർ അപകടത്തിൽപെട്ട് 3 മരണം..

police-vehicle-meet-with-accident-3-dead

അമ്പലപ്പുഴ: കാണാതായ യുവതിയെ കണ്ടുപിടിച്ച് തിരികെ വരും വഴി പോലീസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് 3 പേർ മരിച്ചു ഒരാൾ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കക്കൂരിനടുത്ത് വച്ചായിരുന്നു അപകടം. കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടകാരണം. കാർ ഡ്രൈവർ ഉറങ്ങിയതിലാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.

കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനീന എന്ന യുവതിയെ കാണ്മാനില്ലാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ അങ്കമാലിയിൽ നിന്നും കണ്ടുപിടിച്ച് തിരിച്ചു വരുമ്പോളാണ് അപകടം നടന്നത്.

ഹനീന(30), പോലീസ് ഉദ്യോഗസ്ഥയായ ശ്രീകല(30) കാർ ഡ്രൈവറായ നൗഫൽ എന്നിവരാണ് മരിച്ചത്. പോലീസ് ഓഫീസർ നിസാറിനെ ഗുരുതര പരിക്കോടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News