Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മോഷണക്കുറ്റം ആരോപിച്ച് പൊതു നിരത്തിൽ യുവതിക്ക് പോലീസിൻറെ ക്രൂര മർദ്ദനം. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് യുവതിയെ പോലീസുകാരന്‍ മര്‍ദ്ദിച്ചത്. മറ്റൊരു യുവതിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവതിയെ നാട്ടുകാരാണ് പോലീസിൽ ഏൽപ്പിച്ചത്. പോലീസുകാരന്‍ യുവതിയെ ലാത്തികൊണ്ട് അടിക്കുകയുും അസഭ്യം വിളിക്കുകയും മുടിപിടിച്ച് വലിച്ചിഴയ്ക്കുകയും ലാത്തി കൊണ്ട് പൊതിരെ തല്ലുകയും ചെയ്തു. എന്നാൽ നാട്ടുകാരെല്ലാം ഈ കാഴ്ച നോക്കി നിൽക്കുകയായിരുന്നു.നാട്ടുകാരിൽ ഒരാൾ ഈ സംഭവത്തിൻറെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ദൃശ്യം വലിയ ചർച്ചയാവുകയും പോലീസുകാരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. അതോടെ പോലീസുകാരനെ സസ്‌പെൻറ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസ് തീരുമാനിച്ചു.ശക്തി കാന്ത് മഹാരാജ് എന്ന പോലീസുകാരനാണ് യുവതിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
–
Leave a Reply