Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on November 3, 2016 at 8:49 am

ആത്മഹത്യ ചെയ്ത ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു

politics-over-ex-servicemans-suicide-rahul-gandhi-detained-released

ന്യൂഡല്‍ഹി : ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ ഏര്‍പ്പെടുത്താത്തനില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കിയ വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്‍റെ കുടുംബത്തെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു. ഡല്‍ഹി റാം മനോഹര്‍ ആശുപത്രിയിലാണ് രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞത്. ആശുപത്രിയിലാണ് ജവാന്റെ ബന്ധുക്കള്‍ ഉള്ളത്. ആശുപത്രിയില്‍ സന്ദര്‍ശനം നടത്താനായി രാഹുല്‍ ഗാന്ധി എത്തിയപ്പോഴാണ് ഗെയിറ്റിന് മുന്‍പിലായി അദ്ദേഹത്തെ പോലീസുകാര്‍ തടഞ്ഞത്.തുടര്‍ന്ന് പോലീസും രാഹുല്‍ഗാന്ധിയും തമ്മില്‍ വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്നെ തടയണമെന്ന് ആരാണ് പോലീസിന് നിര്‍ദേശം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് അറിയുമെന്നും അദ്ദേഹം പറഞ്ഞു.തന്നെ അകത്തേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ഗാന്ധി പോലീസുകാരോട് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി താങ്കളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ സാധ്യമല്ലെന്നായിരുന്നു പോലീസിന്റെ മറുപടി.ഏറെ നേരം ഗെയിറ്റിന് മുന്നില്‍ തന്നെ നിന്ന രാഹുല്‍ അകത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് കണ്ടതോടെ അവിടെ നിന്നും മടങ്ങിപ്പോകുകയായിരുന്നു.

വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് നേരത്തെ തന്നെ ബി.ജെ.പിയും പോലീസും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ പോലീസുകാര്‍ തടഞ്ഞതും.പെന്‍ഷന്‍ നല്‍കി വിമുക്തഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നു എന്ന് ആരോപിച്ച് കത്തെഴുതിയാണ് ഹരിയാനയിലെ ഭിവാനിയിലെ ബംല സ്വദേശിയായ റാം കിഷന്‍ ഗ്രെവാള്‍് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആത്മഹത്യാ കുറിപ്പും എഴുതിവച്ചിട്ടുണ്ട്. തന്റെ ആത്മഹത്യയ്ക്ക് ശേഷമെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായി അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.വിമുക്തഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഗ്രെവാള്‍ ആത്മഹത്യയ്ക്ക് മുന്‍പ് വീട്ടുകാരോട് വിളിച്ചു പറഞ്ഞിരുന്നു. വിഷം കഴിച്ചാണ് സൈനികന്‍ ആത്മഹത്യ ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചരകണകാലത്ത് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനം മറക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News