Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ച കേസില്‍ നടന്‍ ഫഹദ് ഫാസിലിനെയും നടി അമല പോളിനെയും ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇരുവരും ഇത്തരത്തില്‍ ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരെ കേസ് എടുത്തത്.
എന്നാല്‍ വാഹന റജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനു വേണ്ടി ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെയും അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു. എന്നാല്‍ 21നു അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്ന നിര്‍ദേശവും കോടതി വെച്ചിട്ടുണ്ട്.
Leave a Reply