Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:42 pm

Menu

Published on July 10, 2017 at 2:48 pm

വീട്ടിലെ തുളസി നല്‍കും ചില സൂചനകള്‍

poojas-and-rituals-with-basil-plant

ലക്ഷ്മീദേവിയുടെ പ്രതിരൂപമായ തുളസിയെ പൊതുവെ പുണ്യസസ്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പാരമ്പര്യശാസ്ത്രങ്ങള്‍ തുളസിക്ക് പരമപവിത്രമായ സ്ഥാനമാണ് നല്‍കിവരുന്നത്.

തുളസി നില്‍ക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാല്‍ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിക്കുണ്ട്. പ്രമുഖ പുരാണങ്ങളിലെല്ലാം തുളസിയുടെ മഹാത്മ്യത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

പൂജകള്‍ക്കു മാത്രമല്ല, ആരോഗ്യസംരക്ഷണത്തിലും തുളസി ഒന്നാംസ്ഥാനത്തു തന്നെയാണ്. തുളസി മിക്കവാറും വീട്ടുമുറ്റങ്ങളിലുണ്ടാകും, പ്രത്യേകിച്ചും ഹൈന്ദവരുടെ വീട്ടില്‍. വീട്ടിലെ തുളസി പല കാര്യങ്ങളെക്കുറിച്ചു സൂചന നല്‍കുന്ന ഒന്നാണെന്നു പറയാം. നല്ലതിനെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും.

തുളസി വേണ്ട വിധത്തില്‍ പരിചരണം നല്‍കിയിയിട്ടും നശിച്ചു പോകുന്നുവെങ്കില്‍ ഇത് വീട്ടിലുണ്ടാകാന്‍ ഇടയുന്ന കഷ്ടനഷ്ടങ്ങളെയും മരണത്തെയും കുറിച്ചു സൂചിപ്പിയ്ക്കുന്നു. ദോഷങ്ങളുണ്ടാകുന്നതിനു മുന്‍പ് തുളസീദേവി വീടു വീട്ടു പോകുന്നുവെന്നതിന്റെ സൂചനായണിത്.

എന്നാല്‍ പരിചരണമില്ലെങ്കിലും നല്ല രീതിയില്‍ തുളസി വളരുകയാണെങ്കില്‍ ഇത് സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറയുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ നാഥയ്ക്കോ രോഗം വരാനുള്ള സാധ്യതയെ കാണിക്കുന്നുവെന്നാണ് വിശ്വാസം. ഒരു തുളസിയ്ക്കൊപ്പം തന്നെ വേറെ തുളസി അവിടെത്തന്നെ മുളച്ചു വരുന്നത് കരിയറില്‍ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്.

തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വെച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന്‍ വിഷ്ണു വസിക്കുമെന്നാണ് വിശ്വാസം.

തുളസിയുടെ മഹത്വം വെളിവാക്കുന്ന ചില ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പത്മപുരാണത്തില്‍ തുളസിയെ പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മരണസമയത്ത് വിഷ്ണുഭഗവാനെ സ്മരിക്കുന്നയാള്‍ വിഷ്ണുപാദത്തിലെത്തും. തുളസിവിറകുകൊണ്ട് ദഹിപ്പിക്കപ്പെടുന്നയാളിന് പുനര്‍ജന്മം ഉണ്ടാകില്ല. അന്തരിച്ച വ്യക്തി പാപം ചെയ്യുന്ന ആളോ, പുണ്യം ചെയ്യുന്ന ആളോ ആയിക്കൊള്ളട്ടെ, തുളസി ചേര്‍ത്ത് ചിതയൊരുക്കിയാല്‍ അയാള്‍ പാപമുക്തനായി സ്വര്‍ഗ്ഗസ്ഥനാകും, എന്നിവയാണവ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News