Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 7:10 am

Menu

Published on October 5, 2015 at 5:27 pm

അശ്ലീല വീഡിയോ കാണുന്നതില്‍ കേരളത്തിന്റെ സ്ഥാനം എത്രയെന്നറിയണ്ടേ?

porn-videos-kerala-third-position

ലോകത്ത് ഏറ്റവും കൂടുതല്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണെന്നാണ് റിപ്പോര്‍ട്ടുകൾ.
പോണ്‍ ഹബ്ബിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് യു.എസിലാണ്. യു.കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേരളം കുതിച്ചുപായുന്നത്.
ഇന്ത്യയില്‍നിന്ന് പോണ്‍ ഹബ് സന്ദര്‍ശിച്ചവരില്‍ 71 ശതമാനം ആളുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളോ ടാബുകളോ ഉപയോഗിക്കുന്നവരാണ്. ആറ് ശതമാനം ഐഒഎസ് ഉപയോഗിക്കുന്നവരും 23 ശതമാനം ഡെസ്‌കേ്ടാപ് ഉപയോഗിക്കുന്നവരുമാണ്. അഡല്‍ട്ട് എന്റര്‍ടൈന്‍മെന്റ് സൈറ്റായ പോണ്‍ ഹബ്ബ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോകള്‍ കാണുന്നത് സ്മാര്‍ട്‌ഫോണിലൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2010ല്‍ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുന്നവര്‍ ആകെ 12 ശതമാനം മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ കണക്കുകള്‍ അനുസരിച്ച് ഇത് 63 ശതമാനത്തിന് മുകളിലാണ്.

ഏറ്റവും കൂടുതല്‍ സമയം പോണ്‍ സൈറ്റില്‍ ചിലവഴിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഒരു മണിക്കൂറില്‍ പത്ത് മിനിറ്റില്‍ അധികമാണ് ആന്‍ഡ്രോയിഡ് ഉപയോക്താവ് സൈറ്റില്‍ ചിലവഴിക്കുന്നത്. ഒരു ഐ.ഒ.എസ് ഉപയോക്താവ് പോണ്‍ സൈറ്റില്‍ മണിക്കൂറില്‍ എട്ട് മിനിറ്റിലധികവും ചിലവഴിക്കുന്നു. ലിസ ആന്‍, മിയാ ഖലീഫ, കിം കര്‍ദാഷിയാന്‍ എന്നീ പേരുകളാണ് രണ്ട് ഒ.എസുകളിലും പോണ്‍ സൈറ്റുകളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന പേരുകള്‍. ആന്‍ഡ്രോയിഡില്‍ ഏറ്റവും അധികം തെരയപ്പെട്ടിരിക്കുന്ന പോണ്‍ സ്റ്റാറുകളില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് സണ്ണി ലിയോണ്‍ ഉണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News