Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അശ്ലീല വീഡിയോ ലിങ്കിന്റെ രൂപത്തിൽ ഫേസ്ബുക്കിൽ വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്.ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ രൂപത്തിലാണ് വൈറസ് പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ ആരെങ്കിലും അശ്ലീല വീഡിയോ നിങ്ങളെ ടാഗ് ചെയ്‌തെന്നായിരിക്കും നോട്ടിഫിക്കേഷന്‍ കാണിക്കുക. ഇതില്‍ കാണിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലാണ് വൈറസ് പണി തുടങ്ങുക.വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ പ്ലേ ചെയ്തു തുടങ്ങും. എന്നാല്‍ പകുതിവെച്ച് വീഡിയോ നില്‍ക്കുകയും തുടര്‍ന്നു കാണണമെങ്കില്‍ പുതിയ ഫ്ലഷ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫ്ലഷ് പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും.തുടര്‍ന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഈ സന്ദേശത്തിന്റെ നോട്ടിഫിക്കേഷന്‍ പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 19 പേര്‍ക്കാണ് വൈറസ് നോട്ടിഫിക്കേഷന്‍ അയക്കുക. ഇവരില്‍ ആരെങ്കിലും ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അവരുടെ 19 സുഹൃത്തുക്കള്‍ക്ക് സന്ദേശം പോകും. ഈ രീതിയിലാണ് വൈറസ് പടരുന്നത്. മെസ്സേജ് ലിങ്കില്‍ ക്ലിക്ക് ചെയിത ആളുകള്‍ അവരുടെ ഇ മെയില്‍ അക്കൗണ്ട് പാസ്സ്‌വേര്‍ഡും ഫേസ്ബുക്ക് അക്കൗണ്ട് പാസ് വേര്‍ഡും ചുരുങ്ങിയത് 5 തവണയെങ്കിലും ചെയിഞ്ച് ചെയ്യുക എന്ന മാറ്റണമെന്നാണ് ഏക പ്രതിവിധിയെന്ന് ഐടി വിധഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലപ്പോഴൊക്കെ ഇത്തരത്തില്‍ പാസ്സ് വേര്‍ഡ് ചെയിഞ്ച് ചെയ്താലും വൈറസ് കണ്ടന്റ് ആ അക്കൗണ്ടില്‍ ഉള്ളതിനാല്‍ ചുരുങ്ങിയ ദിവസങ്ങളിലേക്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്.ഇത്തരത്തില്‍ പാസ് വേര്‍ഡ് ചെയിഞ്ച് ചെയ്യാത്തപക്ഷം ഫേസ്ബുക്ക് അക്കൗണ്ട് ഹാക് ചെയ്യപെടാനുള്ള സാധ്യതയുമുണ്ട്. പ്രശസ്തരും അപ്രശസ്തരും ഒരു പോലെ ഈ വൈറസ്സിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ പലരും മുന്നറീപ്പായി സ്റ്റാറ്റസുകള്‍ ഇട്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ സെക്‌സ് മെസ്സേജ് വൈറസിനെതിരെ കാര്യമായ നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്കിന് ഇതുവരെ സാധിച്ചിട്ടില്ലയെന്നതാണ് സത്യം.
Leave a Reply