Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 5:18 pm

Menu

Published on July 11, 2016 at 10:05 am

യൂറോകപ്പ് കിരീടം പോർച്ചുഗലിന്

portugal-1-0-france-euro-2016-final

പാരീസ് :  യൂറോകപ്പ് കിരീടം പോർച്ചുഗലിന്.കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.എക്സ്‍ട്രാടൈമിൽ ഈഡറാണ് പോർച്ചുഗലിന്‍റെ വിജയഗോൾ നേടിയത്.വാശിയേറിയ പോരാട്ടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോ പരിക്കേറ്റ പുറത്തായത് പോർച്ചുഗലിന് തിരിച്ചടി ആയിരുന്നു. ഒൻപതാം മിനിറ്റിലാണ് പോർച്ചുഗൽ സൂപ്പർത്താരത്തിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റെങ്കിലും തുടർന്നും കളിക്കാൻ തീരുമാനിച്ച റൊണാൾഡോ കളിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഇരുപത്തിനാലാം മിനിറ്റിൽ കളത്തിൽനിന്നും സ്വയം പിൻവാങ്ങുകയായിരുന്നു.പരിക്കേറ്റ് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയും അവസരങ്ങൾ പാഴാക്കുമ്പോൾ നിരാശനായും കോച്ചിനോടൊപ്പം നിലയുറപ്പിച്ചു.2004ൽ യൂറോകപ്പ് ഫൈനലിൽ എത്തിയ പോർച്ചുഗൽ ആദ്യമായാണ് യൂറോകപ്പിൽ വിജയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News