Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:53 pm

Menu

Published on April 1, 2015 at 11:59 am

ഇന്ത്യയിലെ പുകയില വിരുദ്ധ ക്യംപെയിനിന്‍റെ മുഖമായ സുനിത തോമർ അന്തരിച്ചു

poster-girl-of-indias-tobacco-battle-dies

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുകയില വിരുദ്ധ പരസ്യചിത്രങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സുനിതാ തോമര്‍ (28)​ അന്തരിച്ചു.ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്ക് മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വായിലുണ്ടായ അർബുദത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന സുനിത . മരിക്കുന്നതിന് മുമ്പ് തോമർ ദിലീപ് കുമാറിന്‍റെ പ്രസ്താവന ഞെട്ടിച്ചെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അര്‍ബുദ രോഗത്തെ പുകയിലയുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള യാതൊരു പഠനവും ഇതുവരെ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നായിരുന്നു കത്തിലൂടെ സുനിത അറിയിച്ചത്.പാര്‍ലമെന്ററി പാനല്‍ ചെയര്‍മാനായ ദിലീപ് ഗാന്ധി അടുത്തിടെ ആരോഗ്യമന്ത്രാലയത്തോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. വലിയ പുകയില പാക്കറ്റുകളിലെ പുകയില വിരുദ്ധ മുന്നറിയിപ്പ് താല്‍ക്കാലികമായി നിറുത്തിവെക്കാനായിരുന്നു ആവശ്യം. മുതിര്‍ന്ന പദവിയിലിരിക്കുന്നവരുടെ നിരുത്തരവാദപരമായ പെരുമാറ്റം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു സുനിത കത്തിലൂടെ വ്യക്തമാക്കി. വലിയ മുന്നറിപ്പുകള്‍ ഒരു പക്ഷേ എന്നെപോലുള്ള നിരപരാധികളുടെ ജീവന്‍ രക്ഷിച്ചേക്കാം. താങ്കള്‍ മന്‍ കി ബാത്തിലൂടെ അടുത്തിടെ ഡിഅഡിക്ഷനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിലൂടെ പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും താങ്കള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുനിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് സുനിതയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ഭാരക്കുറവും ഉണ്ടായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് 28കാരിയായ സുനിത. ഭർത്താവ് ടോമർ ഡ്രൈവറാണ്.22 വയസു മുതലാണ് സുനിത പുകയില ഉപയോഗിച്ച് തുടങ്ങിയത്. കാൻസർ കണ്ടെത്തിയതിനെ തുടർന്ന് കവിളും താടിയെല്ലും എടുത്തുമാറ്റിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News