Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 9:29 am

Menu

Published on September 17, 2015 at 10:03 am

ചിലിയില്‍ വൻ ഭൂചലനം;രണ്ട് മരണം

powerful-chile-quake-kills-two-sparks-tsunami-alert

സാന്റിയാഗോ:ചിലിയിലുണ്ടായ  ശക്തമായ  ഭൂചലനത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്.   പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 8.3തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്നും 500 കിലോമീറ്റര്‍ വടക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി തുടർചലനങ്ങളും പിന്നാലെയുണ്ടായി. ഭൂചലനം ഉണ്ടായതിനെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഭൂചലനത്തെ തുടര്‍ന്ന് ചിലി, ന്യൂസിലന്‍ഡ്, ഹവായ്, പെറുവിലെ പസഫിക് തീരദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News