Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൊവ്വാഴ്ച മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 140 ആയി. മെക്‌സിക്കോ സിറ്റിയിലും മോറെലോസിലും ഉച്ചയോടെയുണ്ടായ ഭൂചലനത്തില്‍ വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി.
റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌കൂളുകളും ഫാക്ടറികളും സൂപ്പര്‍മാര്‍ക്കറ്റുകളും അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
44 കെട്ടിടങ്ങള്‍ ഏകദേശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നു. ഭൂചലനത്തെ തുടര്‍ന്ന് വാതകചോര്‍ച്ച ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒപ്പം പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിട്ടുമുണ്ട്.
കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 90 പേര് മരിച്ചിരുന്നു. അതിനോട് തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വീണ്ടും ഭൂചലനം ഉണ്ടായതും.
സിറ്റിയില്‍നിന്നു നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണു ഭൂചലനത്തിന്റെ തുടക്കം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷികമായിരുന്നു ഇന്നലെ എന്നതും ശ്രദ്ധേയമാണ്.
Leave a Reply