Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂച്ചലനമാണ് ഉണ്ടായിരിക്കുന്നത് . കിഴക്കന്‍ പപുവ പ്രവിശ്യയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.41നാണ് ഭൂചലനം ഉണ്ടായത് . പ്രവിശ്യാ തലസ്ഥാനമായ ജയപുരയ്ക്ക് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഭൂകമ്പബാധിത പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.ശക്‌തമായ ഭൂചലനം നാലു സെക്കന്റ് നീണ്ടു നിന്നു. പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി.എന്നാൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Leave a Reply