Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:33 am

Menu

Published on April 2, 2014 at 10:06 am

ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

powerful-earthquake-strikes-off-the-coast-of-chile

സാന്റിയാഗോ : ചിലിയില്‍ വന്‍ ഭൂചലനം .റിക്ടര്‍ സ്‌കെയിലില്‍ എട്ട് രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ആളപായമോ നാശനഷ്ടങ്ങളെക്കുറിച്ചോ വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ല.6.3 അടിയുള്ള സുനാമി തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിനു 10 കിലോമീറ്റര്‍ താഴെയാണു ഭൂകമ്പമുണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് 6.26നായിരുന്നു ഭൂചലനം. പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.ആറടിയോളം ഉയരത്തില്‍ തീരമാലങ്ങള്‍ വീശിയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചിലിക്ക് പുറമെ ഇക്വഡോറിലും പെറുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്പ്രദേശത്തു സുനാമി തിരമാലകള്‍ ദൃശ്യമായിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചിലി, പെറു, ഇക്വഡോര്‍, കൊളംബിയ, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വെ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News