Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തമായൊരു വീട് എന്നത് മിക്ക ആളുകളുടെയും സ്വപ്‌നമാണ്. ഇപ്പോഴിതാ ഒരു വീടെന്ന സ്വപ്നം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് അത് സാക്ഷാത്ക്കരിക്കാന്‍ ഒരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുകയാണ്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവന വായ്പക്ക് ഇപ്പോള്‍ 2.40 ലക്ഷം രൂപ വരെ സബ്‌സിഡി നേടാം. ലോണെടുത്ത് വീടുണ്ടാക്കുന്നവരുടെ വലിയ വെല്ലുവിളി ബാങ്ക് ലോണിന്റെ താങ്ങാവാനാവാത്ത പലിശയാണ്. പൊതു ഭവന വായ്പകള്‍ക്ക്, ഇപ്പോഴുള്ള ശരാശരി പലിശ 8.5% ത്തിന് മുകളിലാണ്.
എന്നാല്‍ ആവാസ് യോജന പദ്ധതി പ്രകാരം വാര്‍ഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെ ലോണ്‍ ലഭിക്കും. പരമാവധി തിരിച്ചടവു കാലാവധി 20 വര്‍ഷവും.
ആദ്യമായി വീടു വയ്ക്കുന്നവരോ വാങ്ങുന്നവരോ ആകണം. സാമ്പത്തികമായി പിന്നോക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവര്‍, ഇടത്തരം വരുമാനമുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് 3 മുതല്‍ 6.5 % വരെ പലിശ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
മൂന്നു ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും ആറു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനുമായി ബാങ്കില്‍ നിന്നും വായ്പ ലഭിക്കും. പദ്ധതി ഗുണഭോക്താക്കളുടെ ആറു ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പയ്ക്ക് ആറര ശതമാനം പലിശ സബ്സിഡി നല്‍കും. ഇതിനു മുകളില്‍ വരുന്ന തുകയ്ക്ക് ബാങ്കുകള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള സാധാരണ പലിശ നല്‍കണം. പലിശ ഇളവു ലഭിക്കുന്നതുവഴി വായ്പയെടുക്കുന്ന ഗുണഭോക്താവിന് പരമാവധി 2.40 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
വായ്പ അനുവദിച്ചു കഴിഞ്ഞാല്‍ ബാങ്ക് തന്നെ സബ്‌സിഡിക്കായി, കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും. വായ്പ ഉപയോഗിച്ച്, 1184 ചതുരശ്ര അടി വരെയുള്ള വീടുകള്‍ വാങ്ങുകയോ നിര്‍മ്മിയ്ക്കുകയോ ചെയ്യാം. 6 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക്, 6.5 % , 12 ലക്ഷം രൂപ വരെ 4%, 18 ലക്ഷം രൂപ 3% വരെ എന്നിങ്ങനെയാണ് പലിശ സബ്‌സിഡി ലഭിയ്ക്കുക.
അതായത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുന്നതാണ്. അപേക്ഷിക്കുവാനുള്ള പ്രായപരിധി 21-55 വയസ്.
ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഭര്‍ത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങുന്ന കുടുംബമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.അടിസ്ഥാന സൗകര്യങ്ങളോടെ 30 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള വീടുകളുടെ നിര്‍മാണ സഹായമാണ് സര്‍ക്കാര്‍ നല്‍കുക. വീടിന്റെ വലുപ്പത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് മാറ്റം വരുത്താം. അധിക സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ല. 2011ലെ സെന്‍സസില്‍ കണക്കാക്കിയ 4041 പട്ടണങ്ങളിലാണ് പദ്ധതി.
നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 10.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക. പ്രതിമാസം 6,632 രൂപയാണ് യഥാര്‍ത്ഥത്തില്‍ അടയ്ക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കഴിഞ്ഞ് 4,050 രൂപ അടച്ചാല്‍മതി. പ്രതിമാസ തിരിച്ചടവില്‍ 2,582 രൂപയുടെ ഇളവുണ്ടാകും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്. ഗൃഹനാഥയുടെ പേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീട് അനുവദിക്കുക.
Leave a Reply