Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 6:33 pm

Menu

Published on July 13, 2013 at 10:19 am

ഹിന്ദി നടന്‍ പ്രാണ്‍ അന്തരിച്ചു

pran-legendary-bollywood-actor-dies

മുംബൈ : പ്രമുഖ ഹിന്ദി ചലച്ചിത്ര താരം പ്രാന്‍ കൃഷന്‍ സിക്കന്ദ്‌ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു. മരിക്കുമ്പോള്‍ 93 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മുന്നൂറ്റമ്പതിലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച പ്രാണ്‍, ഏറെയും തിളങ്ങിയത് വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു.

ഏതാണ്ട് 350 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രാണിന് ഈയിടെയാണ് ദാദാ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്. നേരത്തെ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണയും ബോംബെ ഫിലിം ജേണലിസ്റ്റ് അസോസിയേഷന്റെ അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചു. ഡോണ്‍ , മധുമതി, സിദ്ധി, രാം ഔര്‍ ശ്യം, ഉപ്കാര്‍, ആന്‍സു ബന്‍ ഗയേ ഫൂല്‍ , ബെ ഇമാം , ജിസ് ദേഷ് മേന്‍ ഗംഗാ ബെഹ്തി ഹായി, ഷഹീദ്,ന്‍ സന്‍ജീര്‍ , ഹാഫ് ടിക്കറ്റ് എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങള്‍ .

ഹിന്ദി സിനിമകളില്‍ സജീവമായ പ്രാണിന്റെ യഥാര്‍ഥ പേര് പ്രാണ്‍ കിഷന്‍ സിക്കന്ദ് എന്നാണ്. സമ്പന്നമായ പഞ്ചാബികുടുംബത്തിലായിരുന്നു ജനനം. സിവില്‍ എന്‍ജിനിയറായ കേവല്‍ കിഷന്‍ സിക്കന്ദിന്റെയും രാമേശ്വരിയുടെയും മകനാണ്. ശുക്ല സിക്കന്ദാണ് ഭാര്യ. അരവിന്ദ് സിക്കന്ദ്, സുനില്‍ സിക്കന്ദ്, പിങ്കി സിക്കന്ദ് എന്നിവരാണ് മക്കള്‍…

ഫുട്ബോള്‍, ഹോക്കി ആരാധകനായ പ്രാണ്‍ മികച്ച ഫുട്ബോള്‍ താരംകൂടിയായിരുന്നു. മുംബൈ ഫുട്ബോള്‍ ക്ലബ്ബിന്റെ ഭാരവാഹിയായി ഏറെ കാലം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സിനിമയിലെ കറുത്തസ്വര്‍ണം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് മുംബൈ ശിവജി പാര്‍ക്കില്‍ നടക്കും.

Loading...

Leave a Reply

Your email address will not be published.

More News