Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:52 am

Menu

Published on June 20, 2018 at 2:57 pm

മോഹൻലാലിനൊപ്പം മരക്കാരിൽ പ്രണവ് മോഹൻലാലും

pranav-mohanlal-act-marakkar-movie-news

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്തു വെച്ച പ്രണവ് മോഹൻലാലിന് ഇതാ ഒരു കിടിലൻ ഓഫർ കിട്ടിയിരിക്കുകയാണ്‌. മറ്റാരുമല്ല സാക്ഷാൽ അച്ഛൻ മോഹൻലാലിനൊപ്പമാണ് പ്രണവ് ഇനി അഭിനയിക്കുന്നത്.

മലയാള സിനിമാ ആരാധകരും ഏറെ കാത്തിരുന്ന അച്ഛൻ മകൻ ഡ്രീം കോമ്പിനേഷനാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞാലി മരയ്ക്കാറിന്‍റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക.

പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയിയും ആൻറണി പെരുമ്പാവൂരും ചേർന്ന് 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ‘മരക്കാർ അറബിക്കടലി​​​​െൻറ സിംഹം’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ​ പേര്​.

കാലാപാനി സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരാണ് മരക്കാർ സിനിമയുടെ പിന്നണിയിലുമുള്ളതെന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News