Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:46 pm

Menu

Published on August 9, 2014 at 12:48 pm

മലപ്പുറത്ത് മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചു

pregnant-woman-murdered-in-black-magic

മലപ്പുറം: മലപ്പുറത്ത്  എടപ്പാളില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചു.പൊന്നാനി തെയ്യങ്ങാട് രാരുവളപ്പില്‍ സിദ്ദിഖിന്റെ മകളും കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യയുമായ ഹര്‍സാനയാണ് മരിച്ചത്.യുവതി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.അപസ്മാരമുള്ള ഫര്‍സാന മൂര്‍ച്ചിറയിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. അപസ്‌മാരം മാറ്റാനായി ഭര്‍ത്താവ് സിസാറിന്റെ വീട്ടുകാരാണ് ഫര്‍സാനയെ ബന്ധുകൂടിയായ ഉസ്താദിന്റെ അടുത്തെത്തിച്ചത്. ദേഹത്ത് ജിന്ന് കയറിയിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ച ഉസ്താദ് നടത്തിയ പീഡനത്തെ തുടര്‍ന്ന് അവശയായ ഫര്‍സാന ആശുപത്രിയിലെത്തും മുന്നേ മരിച്ചു. യുവതിയുടെ അമ്മാവനാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.  ഭര്‍തൃവീട്ടുകാര്‍ക്കെതിരെയാണ് പരാതി.  കഴിഞ്ഞ മാസം കരുനാഗപളളിയില്‍ മന്ത്രവാദത്തിനിടയില്‍ തഴവ സ്വദേശിയായ ഹസീന (26) എന്ന യുവതി ചവിട്ടേറ്റു മരിച്ചിരുന്നു.സംഭവത്തില്‍ മന്ത്രവാദിയായ സിറാജുദ്ദീനെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News