Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 11:19 am

Menu

Published on June 10, 2015 at 10:36 am

‘പ്രേമം’ യൂട്യൂബിൽ…..!

premam-in-you-tube

കൊച്ചി: സിനിമാ നിര്‍മ്മാണ വ്യവസായത്തിന് കനത്ത തിരിച്ചടിയാകുന്നതാണ് വ്യാജ സിഡിയും ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ചിത്രങ്ങളും. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷനുമായി മുന്നേറുന്ന ചിത്രമായ പ്രേമം സൈബര്‍ലോകത്ത് നിയമങ്ങളെല്ലാം കാറ്റില്‍പറത്തി ഇന്റെര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്.മലയാളത്തില്‍ ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷനുമായി മുന്നേറുന്ന ചിത്രമായ പ്രേമത്തിന് ഇപ്പോഴും വന്‍ തിരക്കാണ്. അപ്പോളാണ് ഇത്തരം ഹീനപ്രവര്‍ത്തികള്‍.പ്രേമത്തിന്‌ പുറമെ ഇടക്കാലത്ത്‌ റിലീസ്‌ ചെയ്‌ത ശ്യാമപ്രസാദിന്റെ ‘ഇവിടെ’, ഉണ്ണി മുകുന്ദന്‍ നായകനായ ‘സാമ്രാജ്യം-2’, മമ്മൂട്ടി നായകനായ ‘ഭാസ്‌കര്‍ ദി റാസ്‌കള്‍’ തുടങ്ങിയ ചിത്രങ്ങളും യൂട്യൂബില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ രാവിലെ മുതലാണ് പ്രേമത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത്. അതേസമയം വൈകുന്നേരത്തോടെ വിഷയം സിനിമയുടെ നിര്‍മ്മാതാക്കള്‍ ശ്രദ്ധയില്‍ പ്പെട്ടതിനാല്‍ ഇന്നലെ വൈകുന്നേരത്തോടെ വീഡിയോ എടുത്തു മാറ്റിയിട്ടുണ്ട്. മലയാള സിനിമകള്‍ക്ക്‌ പുറമെ പുതിയ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളും യുട്യൂബില്‍ ലഭ്യമാണ്‌. 100 കോടി ക്ലബില്‍ കടന്ന ‘തനു വെഡ്‌സ് മനു റിട്ടേണ്‍സ്‌’, അമിതാഭ്‌ ബച്ചന്റെ ‘പിക്കു’ എന്നിവയാണ്‌ ഹിന്ദി ചിത്രങ്ങള്‍. തമിഴ്‌ വിഭാഗത്തില്‍ സൂര്യ നായകനായ ‘മാസ്‌’ യുട്യൂബില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്‌.ഒരിടയ്ക്ക് അറസ്റ്റു ഭയന്ന് യൂട്യൂബില്‍ പുതിയ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ അധികാരികള്‍ അയഞ്ഞതോടെ വീണ്ടും യൂട്യൂബിലൂടെ പുതിയ സിനിമകള്‍ പ്രചരിപ്പിക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News