Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞു. പരിശോധനാസമയത്ത് വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച സി.ഡി. ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയപരിശോധനാഫലം ലഭിച്ചാലുടന്‍ അറസ്റ്റുണ്ടായേക്കും.അന്വേഷണം അന്തിമ ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്.ഒരുമാസത്തിലേറെയായി ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നു. നിരവധി പേരെ ചോദ്യം ചെയ്തു. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തും തിരുവനന്തപുരത്തെയും ചെന്നൈയിലെയും സ്റ്റുഡിയോകളിലും തെളിവെടുത്തു.കഴിഞ്ഞ നാലുദിവസത്തിനിടെ നടന്ന ചോദ്യം ചെയ്യലാണ് ഏറെ നിര്‍ണ്ണായകമായത്. കേസുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികളെ ആന്റിപൈറസി സെല്‍ കൊല്ലത്തു നിന്നും നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവര്‍ ജാമ്യത്തില്‍ വിടുകയും ചെയ്‌തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ സിനിമ പെന്‍ഡ്രൈവിലാക്കി തരികയായിരുന്നു എന്നാണ് പിടിയിലായ വിദ്യാര്‍ത്ഥികള്‍ ആന്റി പൈറസി സെല്ലിന് നല്‍കിയ മൊഴി. ഇയാളെയാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞിരിക്കുന്നത്.ജൂൺ 22നാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. ചിത്രം വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച കൂടുതല്‍പ്പേരുടെ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചോര്‍ത്തിയവരെ കണ്ടെത്തിയശേഷം പ്രചരിപ്പിച്ചവരെ പിടികൂടിയാല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.മേയ് 29ന് റീലീസ് ചെയ്ത് കേരളക്കരയാകെ തരംഗം സൃഷ്ടിച്ച പ്രേമം 20 ദിവസത്തിനുള്ളിൽ തന്നെ 20 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. തിയേറ്ററുകളിൽ ടിക്കറ്റ് ലഭിക്കാതെ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്.
Leave a Reply