Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:56 am

Menu

Published on July 17, 2015 at 3:23 pm

ന്യൂമാന്‍ കോളജില്‍ പ്രേമം പുനരാവിഷ്കരിച്ച ജോര്‍ജ്ജിനും കോയക്കും ശംഭുവിനും പണി കിട്ടി

premam-style-thodupuzha-newman-college

തൊടുപുഴ:ന്യൂമാന്‍ കോളജിലെ ജോര്‍ജിനെയും കോയയെയും ശംഭുവിനെയും പ്രിന്‍സിപ്പല്‍ ഗെറ്റൗട്ട് അടിച്ചു. നവാഗതരെ സ്വീകരിക്കാന്‍ പ്രേമം സ്‌റ്റൈലില്‍ കലിപ്പു ലുക്കുമായെത്തിയവരെ കണ്ട പ്രിന്‍സിപ്പല്‍ സീന്‍ കോണ്‍ട്രയാക്കിയതോടെയാണ് ഒരു പറ്റം ചേട്ടായിമാര്‍ക്ക് പുറത്തു നില്‍ക്കേണ്ടി വന്നത്.ഒരുപോലെ വേഷമണിഞ്ഞ് എത്തിയ ചേട്ടന്‍മാര്‍ ഇടവേളകളില്‍ പുതുതായി കോളജിലെത്തിയവരെ കാണാനായി ചെന്നെങ്കിലും ക്ലാസില്‍ കയറ്റില്ലെന്ന തീരുമാനത്തില്‍ അധ്യാപകര്‍ ഉറച്ചു നിന്നു. എങ്കിലും ക്യാമ്പസില്‍ ചുറ്റിപ്പറ്റി നിന്ന് വൈകുന്നേരത്തോടെയാണ് പലരും സ്ഥലം കാലിയാക്കിയത്.
കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ യൂണിഫോം പരിഷ്‌കാരമാണ് സ്‌റ്റൈലന്‍ വേഷമണിഞ്ഞ് കോളജിലെത്തിയവര്‍ക്ക് വിനയായത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നാണ് ചട്ടം. ഇതില്‍ മാറ്റം വരുത്തുന്നവര്‍ക്ക് ക്ലാസില്‍ കയറുന്നതിനും ഹാജര്‍ ലഭിക്കുന്നതിനും അനുവാദമില്ല.ഇന്നലെ പുതിയ കൂട്ടുകാര്‍ എത്തുന്ന ദിവസമായതിനാലാണ് പ്രേമം സിനിമ സ്‌റ്റൈലിലുള്ള കളര്‍ ലുങ്കിമുണ്ടും ബ്ലാക്ക് ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമായി ഇവരില്‍ പലരും കോളജിലെത്തിയത്. പെണ്‍കുട്ടികളില്‍ ചിലര്‍ യൂണിഫോം ഒഴിവാക്കി ചുരിദാറും മറ്റുമണിഞ്ഞും എത്തിയിരുന്നു.എന്നാല്‍ നവാഗതര്‍ എത്തിയ ദിവസമായിട്ടും നിയമത്തില്‍ മാറ്റം വരുത്താതെ മാനേജ്‌മെന്റ് ഉറച്ചു നിന്നതോടെയാണ് സീനിയേഴ്‌സ് കുഴപ്പത്തിലായത്ഇവരുടെ പേരിൽ മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കില്ല.എന്നാൽ അടുത്ത ദിവസം യൂണിഫോമിൽ വന്നാൽ എല്ലാവരെയും ക്ലാസിൽ കയറ്റും.

Loading...

Leave a Reply

Your email address will not be published.

More News