Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഭാര്യ മിഷേലിനൊപ്പം രാവിലെ 9.45നാണ് ഒബാമ വിമാനമിറങ്ങിയത്. ഒബാമയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. തിങ്കളാഴ്ച റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളില്‍ ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്നു രാവിലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം രാഷ്ട്രപതി ഭവനിലെത്തി ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരണത്തില്‍ സല്യൂട്ട് സ്വീകരിക്കും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് ഇന്ത്യയുടെ അതിവിശിഷ്ടാതിഥിയെ രാഷ്ട്രപതിഭവ നില്‍ സ്വീകരിക്കുക. പിന്നീട് ഹൈദരാബാദ് ഹൗസിലാണു പ്രധാനമന്ത്രി മോദിയുമായുള്ള ഔദ്യോഗിക ചര്‍ച്ച. മോദിയുടെ ഉച്ചവിരുന്നിലും ഒബാമ പങ്കെടുക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം സ്വീകരണത്തിലും ഒബാമയും പത്‌നി മിഷേ ലും പങ്കെടുക്കും. രാഷ്ട്രപതി നല്‍കുന്ന ഔദ്യോഗിക അത്താഴവിരുന്നോടെയാണ് ഇന്നത്തെ പരിപാടികള്‍ സമാപിക്കുക. ഒബാമയുടെ സന്ദര്‍ശനവും റിപ്പബ്ലിക്ക് ദിനാഘോഷവും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യാ- അമേരിക്ക ആണവകരാര്‍ സംബന്ധിച്ച നിര്‍ണ്ണായകമായ തീരുമാനവും കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസിഡന്റായ ശേഷം ഒബാമയുടെ രണ്ടാം ഇന്ത്യ സന്ദര്‍ശനമാണിത്. റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്.
Leave a Reply