Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 7:28 pm

Menu

Published on October 8, 2017 at 9:45 am

രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിൽ

president-in-kerala

തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് രാഷ്ട്രപതി എത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. കേരള സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.

വിമാനത്താവളത്തിലെ സ്വീകരണത്തെ തുടർന്നു ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് വഴി അമൃതാനന്ദമയി മഠത്തിലേക്കു പോയി. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. രാഷ്ട്രപതിയായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനം കൂടിയാണിത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന രാഷ്ട്രപതിക്കു പക്ഷെ കേരളത്തിൽ മറ്റു ഔദ്യോഗിക പരിപാടികൾ ഒന്നുംതന്നെയില്ല.

നിലവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതി കൂടിയാണ് റാം നാഥ് കോവിന്ദ്. പണ്ട് അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു. ജന്മദിനത്തോടനുബന്ധിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും ചേർന്നു നിർവഹിക്കും. പരിപാടികൾ കഴിഞ്ഞു ഉച്ചയ്ക്ക് ഒന്നേകാലിനു തന്നെ രാഷ്ട്രപതി ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഡൽഹിക്കു തന്നെ തിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News