Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 4:02 am

Menu

Published on February 27, 2016 at 9:02 am

രാഷ്ട്രപതി ഇന്ന് കോഴിക്കോട്ട്

president-pranab-mukherjee-to-visit-kozhikode

കോഴിക്കോട്: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ന് കോഴിക്കോട്ടെത്തും.നെല്ലിക്കോട് യു എല്‍ സി സി ലിമിറ്റഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഇന്ന് ഉച്ചക്ക് 12.45ന് നടക്കുന്ന ചടങ്ങില്‍ കേരളത്തെ രാജ്യ ത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി അദ്ദേഹം പ്രഖ്യാപിക്കും. ഇതിന് പുറമെ സാമൂഹികനീതിവകുപ്പിന്റെ കനിവ് പദ്ധതിയുടെ പ്രഖ്യാപനം, ജെന്‍ഡര്‍ പാര്‍ക്കിന്റെ സമര്‍പ്പണം, ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന്‍, യു എല്‍ സൈബര്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും പ്രണാബ് മുഖര്‍ജി നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം കെ രാഘവന്‍ എം പി സംബന്ധിക്കും. രാഷ്ട്രപതിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തുന്ന അദ്ദേഹത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ പോലീസ് നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10.30ന് കൊടുങ്ങല്ലൂരില്‍ മുസിരിസ് പൈതൃക കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി അവിടെ നിന്നും 11.25ന് കോഴിക്കോട്ടേക്ക് തിരിക്കും. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് കാര്‍മാര്‍ഗം യു എല്‍ സൈബര്‍ പാര്‍ക്കിലെത്തും. ചടങ്ങില്‍ സംബന്ധിച്ച ശേഷം വൈകിട്ട് മൂന്നിന് കരിപ്പൂരില്‍ നിന്നും വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് മടങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News