Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അംഗീകാരം നല്‍കി.നിയമസഭ പിരിച്ചു വിടാതെ മരവിപ്പിച്ചു നിറുത്തിയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കെജ്‌രിവാള്‍ സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.അഴിമതി തടയാനുള്ള ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരവിന്ദ് കെജ് രിവനാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജിവെച്ചത്.ശനിയാഴ്ച്ച വൈകീട്ട് ചേര്‍ന്ന പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗമാണ് ഗവര്‍ണറുടെ ശുപാര്‍ശക്ക് അംഗീകാരം നല്‍കിയത്.
Leave a Reply