Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സി.പി.എം. സമ്മര്‍ദം: ‘ലഫ്റ്റ് റൈറ്റ് ലഫ്റ്റ്’ സിനിമയ്ക്ക് വിലക്ക് വരുന്നു സി.പി.എം.നേതാക്കളെ പ്രതീകാത്മകമായി വിമര്‍ശിക്കുന്നുവെന്ന ആരോപണം നേരിടുന്ന ‘ലഫ്റ്റ് റൈറ്റ് ലഫ്റ്റ്’ എന്ന സിനിമയ്ക്ക് കേരളത്തില്‍ വിലക്ക് വരുന്നു. കൊലപാതക രാഷ്ട്രീയവും സി.പി.എമ്മിലെ വിഭാഗീയതയുമാണ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനംചെയ്ത ‘ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പ്രധാനമായും പറയുന്നത്. ആര്‍.പി.ഐ.(എം), വൈ.എഫ്.ഐ. എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ ഇതിവൃത്തമാകുന്നത്. പാര്‍ട്ടി സെക്രട്ടറി ഏകാധിപതിയാണെന്നും സെക്രട്ടറിയെ ചോദ്യംചെയ്താല്‍ അവരെ ഉന്മൂലനംചെയ്യുകയാണ് പാര്‍ട്ടി രീതിയെന്നും സിനിമയില്‍ പറയാതെ പറയുന്നുണ്ട്.
Leave a Reply