Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: കണ്ണിലെ റെറ്റിനയ്ക്ക് തകരാര്‍ സംഭവിച്ച് പൂര്‍ണ അന്ധതയിലേക്ക് എത്തുന്ന രോഗാവസ്ഥയ്ക്ക് പരിഹാരവുമായി അമേരിക്കന്‍ കമ്പനി. ഒരൊറ്റ ഡോസുകൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് ഇവരുടെ അവകാശവാദം.
ഫിലാഡല്‍ഫിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് തെറാപ്യൂട്ടിക്സ് ആണ് അത്യപൂര്‍വ്വ മരുന്നിന്റെ നിര്‍മ്മാതാക്കള്‍. 8,50000 യൂറോ അഥവാ അഞ്ചു കോടി രൂപയാണ് ഈ മരുന്നിന്റെ വില. റെറ്റിന നശിച്ചുണ്ടാവുന്ന പാരമ്പര്യ അന്ധതയെ മറികടക്കാനാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി പറയുന്നത്.
ലക്ഷ്വര്‍ന എന്നാണ് മരുന്നിന്റെ പേര്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നുകളുടെ പട്ടികയിലാണ് ലക്ഷ്വര്‍നയും ഇടം നേടിയിരിക്കുന്നത്. ഒറ്റഡോസ് ഉപയോഗിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഫലം ലഭിക്കും എന്നാണ് കമ്പനി പറയുന്നത്.
പൂര്‍ണ്ണ അന്ധതയിലേക്ക് നയിക്കുന്ന റെറ്റിന നശിക്കുന്ന കണ്ണു രോഗത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് വികസിപ്പിച്ചതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ലക്ഷ്വര്‍ന, ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മെഡിസിനാണെന്നും കമ്പനി അവകാശപ്പെടുന്നു.
പാരമ്പര്യമായി റെറ്റിന നശിക്കുന്ന അപൂര്‍വ രോഗം, 18 വയസിനു മുമ്പായി തന്നെ കാഴ്ച നശിപ്പിക്കും. റെറ്റിനയ്ക്കുണ്ടായ തകരാര്‍ മൂലം കാഴ്ച നഷ്ടപ്പെട്ട ആയിരത്തോളം കേസുകള്‍ അമേരിക്കയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.
പ്രതിവര്‍ഷം പത്തോ ഇരുപതോ കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം കേസുകള്‍ക്ക് ആശ്വാസമായാണ് പുതിയ കണ്ടുപിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഇത്രയും കൂടിയ വിലയില്‍ മരുന്ന് വില്‍പ്പന നടത്തുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. മരുന്ന് വാര്‍ത്തയായതോടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply