Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2026 3:14 pm

Menu

Published on October 10, 2013 at 1:50 pm

കോളേജ് റാഗ്ഗിംങ് എതിർത്ത പ്രിന്‍സിപ്പലിനെ വിദ്യാർത്ഥികള്‍ വെട്ടിക്കൊന്നു

principal-killed-with-knives-sickle-on-campus-3-students-arrested

തിരുനെല്‍വേലി: കോളേജിലെ പുതിയ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് തൂത്തുക്കുടി ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍.ആര്‍.ഡി സുരേഷിനെ വിദ്യാർത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റുചെയ്തു. കോളേജിലെ പുതിയ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെ ഡോ. സുരേഷ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ചൊല്ലി സ്‌കൂള്‍ അധികൃതരും വിദ്യാർത്ഥികളും ഏതാനും ദിവസങ്ങളായി തര്‍ക്കത്തിലായിരുന്നു. സസ്‌പെന്‍ഡു ചെയ്തവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡോ. സുരേഷിനെ ഒരു സംഘം വിദ്യാർത്ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. രാവിലെ കോളേജിലെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാർത്ഥികള്‍ വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ പ്രിന്‍സിപ്പാളിനെ തിരുനെല്‍വേലി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News