Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍:കലാകാരനോട് രാജ്യം വിട്ടുപോകണം എന്ന് പറയുന്നത് മണ്ടത്തരമെന്ന് പൃഥ്വിരാജ്. അല്‍പ്പമെങ്കിലും സംസ്‌കാരമുള്ളവര്‍ക്ക് കലാകാരന്മാര്‍ക്ക് എതിരായ ഇത്തരം പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുതയെന്ന് പ്രതികരിച്ചതിന് ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു താരം.ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ആടുജീവിതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കുവൈത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത് .മൊയ്തീന് ശേഷം തനിക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ആടു ജീവിതത്തിലെ നജീബെന്നും പൃഥ്വി അഭിപ്രായപ്പെട്ടു.നേരത്തെ, ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റ് ആണെന്ന വിവാദ പ്രസ്താവനയുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാച്ചി രംഗത്തെത്തിയിരുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്ന കിങ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു സാധ്വി പ്രാച്ചിയുടെ പ്രസംഗം. രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാന്‍ തയ്യാറല്ലെന്നും ഷാരൂഖ് പറഞ്ഞിരുന്നു. എന്നാല്‍ ഷാരൂഖ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കിയാല്‍ അത് രാജ്യദ്രോഹമാണെന്നും അദ്ദേഹത്തെ പാകിസ്താനിലേക്ക് നടുകടത്തുമെന്നും സാധ്വി പ്രാച്ചി തിരിച്ചടിച്ചിരുന്നു
Leave a Reply