Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:37 pm

Menu

Published on October 13, 2014 at 11:32 am

കോഴിക്കോട്ടെ ബസ് പണിമുടക്കും ഓട്ടോ പണിമുടക്കും പിന്‍വലിച്ചു

private-bus-strike-called-off-in-state

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച നടത്താനിരുന്ന ഓട്ടോ പണിമുടക്കും മെഡിക്കല്‍ കോളേജ്മാവൂര്‍ റോഡ് വഴി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്കും പിന്‍വലിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ്പണിമുടക്ക് അവസാനിപ്പിക്കാൻ തീരുമാനമായത്. മെഡിക്കല്‍ കോളേജ്, മാവൂര്‍റോഡ്‌വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പഴയതുപോലെ പുതിയ സ്റ്റാന്‍ഡ് വഴി സര്‍വീസ് നടത്താമെന്ന തീരുമാനമാണ് ബസ് സമരം അവസാനിപ്പിക്കാൻ വഴിയൊരുക്കിയത്.ഓട്ടോറിക്ഷാചാര്‍ജ് 20 രൂപയാക്കിയെന്ന ഉത്തരവ് വന്നിട്ടും പുതുക്കിയ നിരക്കില്‍ സര്‍വീസ് നടത്താന്‍ ഓട്ടോറിക്ഷകളെ പോലീസ് അനുവദിച്ചില്ല.ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതൽ സമരം നടത്താന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തീരുമാനിച്ചിരുന്നത്.പിന്നീട് പുതുക്കിയ നിരക്കില്‍ സര്‍വീസ് നടത്തുന്നത് എതിര്‍ക്കില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ്‌ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News