Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു .സംസ്ഥാനതലത്തില്‍ ബസുടമകളും തൊഴിലാളികളും തൊഴില്‍ മന്ത്രിയും ചേര്‍ന്നു ചര്‍ച്ച നടത്തി അംഗീകരിച്ച മിനിമം കൂലി ജില്ലയില്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാരോപിച്ചാണ് ബസ് പണിമുടക്കുന്നത്.പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്നലെ ബസുടമകളുടെ സംഘടനകളും തൊഴിലാളി നേതാക്കളുമായി വിളിച്ചുകൂട്ടിയ മൂന്നാംവട്ട ചര്‍ച്ചയില്‍ കൂലിവര്‍ധിപ്പിച്ച് നല്‍കില്ലെന്ന് ഉടമകളുടെ പിടിവാശിമൂലം പരാജയപ്പെടുകയായിരുന്നു.
Leave a Reply