Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : കൂലി വര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിൽ ഇന്ന് സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടങ്ങി.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.20 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സമയത്ത് തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപയോളം വര്‍ദ്ധന നല്‍കിയിട്ടുണ്ടെന്നും ഇനി കൂലി കൂട്ടാന്‍ സാധിക്കില്ലെന്നുമാണ് ബസുടമകളുടെ നിലപാട്.ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ടി.യു.സി.ഐ, എച്ച്.എം.എസ്, എസ്.ടി.യു എന്നിവ ഉള്‍പ്പെടെ പത്ത് സംഘടനകള്‍ അടങ്ങിയ തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ സിറ്റിബസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല.വൈപ്പിന്‍, പറവൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, പശ്ചിമ കൊച്ചി, ദീര്‍ഘദൂര ബസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം, ആലുവ, തൃപ്പൂണിത്തുറ, കാക്കനാട്, ചിറ്റൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്കുള്ള ബസുകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Leave a Reply