Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 4:38 pm

Menu

Published on July 3, 2013 at 3:39 pm

സ്വകാര്യ ബസ് പണിമുടക്ക് ഒന്‍പതിനും പത്തിനും

private-bus-strike-on-9th-and-10-th-of-july

യാത്രക്കൂലി വര്‍ധിപ്പിക്കനമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്‍പതിനും പത്തിനും സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഒന്‍പതിന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് ഏഴുരൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്നും 65 പൈസയാക്കി ഉയര്‍ത്തണമെന്നുമാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങള്‍. ഇതിനിടെയാണ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ കൊച്ചിയില്‍ ചേര്‍ന്ന യോഗം പത്താം തീയതി സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ടുരൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്നും 63 പൈസയാക്കി ഉയര്‍ത്തണമെന്നുമാണ് കോണ്‍ഫെഡറേഷന്റെ പ്രധാന ആവശ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News