Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 4:28 pm

Menu

Published on January 30, 2018 at 5:52 pm

മുഖ്യമന്ത്രിയുടെ ചര്‍ച്ച വിജയം; നാളെ തുടങ്ങാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

private-bus-strike-postponed

തിരുവനന്തപുരം: ജനുവരി 31 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.

സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നിരക്ക് ഉയര്‍ത്തുന്നതു പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

നിരക്കു വര്‍ദ്ധനവിനൊപ്പം വിദ്യാര്‍ഥികളുടെ സൗജന്യനിരക്കും വര്‍ദ്ധിപ്പിക്കണമെന്നും 140 കിലോമീറ്ററില്‍ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് നിരക്ക് വര്‍ദ്ധനവടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ബസ് ഉടമ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News