Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ നാളെ മുതല്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെർമിറ്റുകൾ പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുവാൻ ബസുടമകൾ തീരുമാനിച്ചിരുന്നത്. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ ഉണ്ടായിരുന്ന 241 സ്വകാര്യ ബസുകളിൽ 160 പെർമിറ്റുകളും കെഎസ്ആർടിസി ഏറ്റെടുത്തതായും ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണു സമരം പിൻവലിച്ചത്.
Leave a Reply