Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on December 23, 2013 at 11:20 am

ലൈംഗിക പീഡനം:ചാനല്‍ എഡിറ്റര്‍ അറസ്‌റ്റില്‍

private-tv-channel-editor-arrested-on-sexual-harassment-charges

ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയെത്തുടര്‍ന്നു സ്വകാര്യ ചാനല്‍ എഡിറ്റര്‍ അറസ്‌റ്റില്‍. സഹപ്രവര്‍ത്തകയായ ജേര്‍ണലിറ്റിനെ പീഢിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.ഇന്നലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്എന്നാല്‍ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നാണ് ക്യാപ്റ്റന്‍ ടിവി അധികൃതരുടെ പ്രതികരണം. അറസ്റ്റിലായ ദിനേശിനെ കോടതിയില്‍ ഹാജാക്കി. കോടതി ഇയാളെ ജനുവരി മൂന്ന് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പരാതിക്കാരി ക്യാപ്റ്റന്‍ ടിവിയിലെ ജൂനിര്‍ പത്രപ്രവര്‍ത്തക ആയിരുന്നു. ഒരുമാസം മുമ്പാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഇപ്പോള്‍ സ്ത്രീ പീഡനം എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ക്യാപ്റ്റന്‍ ടിവിയുടെ വിശദീകരണം.തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് പിറകേയാണ് മറ്റൊരു മാധ്യമ സ്ഥാപനത്തില്‍ സമാനമായ പ്രശ്‌നം ഉടലെടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News