Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ബോളിവുഡ് നായിക പ്രിയങ്കാചോപ്ര തൻറെ മുന്‍കാമുകനും മാനേജർക്കുമെതിരെ കേസുമായി രംഗത്തെത്തി.മാനേജർ പ്രകാശ് ജാജുവിൻറെ ജീവിതത്തെ ആസ്‌പദമാക്കി മുന്‍ കാമുകനായ അസീം മര്‍ച്ചൻറ് നിര്‍മിക്കുന്ന ചിത്രം തന്റെ വ്യക്‌തി ജീവിതത്തെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിപ്പെട്ട് പ്രിയങ്ക രണ്ടുപേർക്കും വക്കീൽ നോട്ടീസയയ്ക്കുകയായിരുന്നു. പ്രിയങ്ക മോഡലായിരുന്ന കാലത്തെ ജീവിതത്തെ കുറിച്ചും പിന്നീടുണ്ടായ വളര്‍ച്ചയെയും ആസ്‌പദമാക്കി അസീം ഒരു ചിത്രം നിർമ്മിക്കുന്നു എന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു.എന്നാൽ പ്രിയങ്കയുമായി പിരിഞ്ഞതോടെ പ്രിയങ്കയുടെ ജീവിതത്തെ സംബന്ധിച്ച് ചിത്രമെടുത്താല്‍ ഉണ്ടാകാവുന്ന നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി മാനേജരുടെ ജീവിതത്തെ ആസ്‌പദമാക്കി സിനിമ ഒരുക്കാന്‍ അസീം തീരുമാനിക്കുകയായിരുന്നു. ജാജുവിന്റെ ജീവിതത്തേക്കാള്‍ പ്രിയങ്കയുടെ സ്വകാര്യ ജീവിതത്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളതെന്ന് ചിത്രത്തിൻറെ പ്രമോഷനുകളില്‍ നിന്ന് വ്യക്തമാണെന്ന് പ്രിയങ്കയുടെ വക്കീൽ ആനന്ദ് ദേശായ് പറഞ്ഞു.സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രിയങ്ക നല്‍കിയ പരാതി പ്രകാരം ഇതിനു മുമ്പ് ജയിലില്‍ കിടന്നിട്ടുള്ള ആളാണ് പ്രകാശ് ജാജു.
Leave a Reply