Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:21 pm

Menu

Published on July 10, 2014 at 12:42 pm

കാ­ന­റാ­ ബാ­ങ്കിൽ­ നി­യ­മ­നം­ ല­ഭി­ക്ക­ണ­മെ­ങ്കിൽ­ സ്‌­ത്രീ­കൾക്ക് സ്വ­കാ­ര്യ­ത­കൾ­ വെ­ളി­പ്പെ­ടു­ത്തണം..!

probationary-clerks-recruitment-canara-bank-retreat-personal-details-format

കൊ­ച്ചി­:­ പൊതുമേഖല ­ ബാ­ങ്കാ­യ­ കാ­ന­റാ­ ബാ­ങ്കിൽ­  നി­യ­മ­നം­ ല­ഭി­ക്ക­ണ­മെ­ങ്കിൽ­ സ്‌­ത്രീ­ക­ളാ­യ­ ഉ­ദ്യോ­ഗാർ­ത്ഥി­കൾ­ സ്വ­കാ­ര്യ­ത­കൾ­ വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്ന­ നിർ­ദ്ദേ­ശം­ വി­വാ­ദ­മാ­കു­ന്നു.7ന്‌­ ക്ള­റി­ക്കൽ­ ത­സ്‌­തി­ക­യിൽ­ ജോ­ലി­യിൽ­ പ്ര­വേ­ശി­ക്കാ­നി­രു­ന്ന­ ഉ­ദ്യോ­ഗാർ­ത്ഥി­കൾ­ക്ക്‌­ നൽ­കി­യ­ മെ­ഡിക്കൽ­ ഫി­റ്റ്‌­ന­സ്‌­ സർ­ട്ടി­ഫി­ക്ക­റ്റി­നു­ള്ള­ അ­പേ­ക്ഷാ­ഫോ­മി­ലാ­ണ്‌­ വി­വാ­ദ­മാ­യ­ ചോ­ദ്യ­ങ്ങൾ­ ഉ­ൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌.­ സ്ത്രീകളെ ഉടൻ നിയമിക്കുന്നതിന് ഗർഭാവസ്ഥ തടസ്സമാണെന്നും പ്രസവത്തിന് മൂന്ന് മാസത്തിന് ശേഷം വൈദ്യപരിശോധന നടത്തി മാത്രമേ നിയമനം നൽകൂ എന്നും വ്യക്തമാക്കുന്നുണ്ട്.കൂടാതെ ബാങ്കിലെ പുതിയ ബാച്ച് ഉദ്യോഗാർത്ഥികൾ വ്യക്തികത വിവരങ്ങൾ നൽകേണ്ട ഫോമിൽ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ചോദ്യങ്ങളാണെന്ന ആക്ഷേപവും ശക്തമാണ്.ആർത്തവ സംബന്ധമായ വിവരങ്ങൾ വിശദമായി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  അ­വ­സാ­ന­ത്തെ­ ആർ­ത്ത­വ­ദി­നം,­ ആർ­ത്ത­വ­ ച­ക്രം ക്ര­മ­ത്തി­ലാ­ണോ,­ സ്‌­ത­നം,­ ഗർ­ഭ­പാ­ത്രം,­ ബ­ന്ധ­പ്പെ­ട്ട­ മ­റ്റു­ഭാ­ഗ­ങ്ങൾ­ എ­ന്നി­വ­യ്‌­ക്കു­ണ്ടാ­യി­ട്ടു­ള്ള­ അ­സു­ഖ­ങ്ങ­ളു­ടെ­ ച­രി­ത്രം എ­ന്നി­വ­ ഫോ­മിൽ­ രേ­ഖ­പ്പെ­ടു­ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇ­തി­നു­പു­റ­മെ,പ്ര­മേ­ഹം,­ ര­ക്ത­സ­മ്മർ­ദ്ദ­ം,­ ക്ഷ­യം,­ വൃ­ക്ക,­ ഹൃ­ദ­യ­സം­ബ­ന്ധ­മാ­യ­ അ­സു­ഖ­ങ്ങൾ ഉ­ള്ള­വർ­ക്കും­ ക്ള­റി­ക്കൽ­ ത­സ്‌­തി­ക­യിൽ­ നി­യ­മ­നം­ ല­ഭി­ക്കി­ല്ലാ­യെ­ന്നും­ പ­റ­യുന്നുണ്ട്.  ഇതിനെല്ലാം പുറമേ ആരോഗ്യത്തെ സംബന്ധിക്കുന്ന നിരവധി ചോദ്യങ്ങളാണ്  വ്യക്തിഗത വിവരങ്ങൾ നൽകേണ്ട ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അൾസർ ,അപ്പെന്റിസൈറ്റിസ് ,പൈൽസ് ,ഫിസ്റ്റുല ,ടൈഫോയ്ഡ് ,മഞ്ഞപ്പിത്തം ,ടിബി ,ക്യാൻസർ തുടങ്ങിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഉദ്യോഗാർത്ഥി കൾക്കോ അടുത്ത ബന്ധുകൾക്കോ ആർക്കെങ്കിലും ചിത്തഭ്രമം,അപസ്മാരം .പെരുമുട്ട് തുടങ്ങിയവ  ഉണ്ടെങ്കിൽ അതുസംബന്ധിച്ച  വിവരങ്ങൾ   നൽകാനും  ആവശ്യപ്പെട്ടിട്ടുണ്ട്.     കേ­ര­ള­ത്തി­ലെ­ വി­വി­ധ­ ബ്രാ­ഞ്ചുക­ളി­ലേ­ക്കാ­യി­ 150 പേർ­ക്കാ­ണ്‌­ നി­യ­മ­ന­ ഉ­ത്ത­ര­വ്‌­ നൽകി­യി­രു­ന്ന­ത്‌­.­ എ­ന്നാൽ­ ഇ­ത്ത­ര­ത്തി­ലു­ള്ള­ അ­പേ­ക്ഷ­ പൂ­രിപ്പി­ച്ചു­ നൽ­കേ­ണ്ടി­ വ­ന്ന­തി­നാൽ­ 50 പേർ­ മാ­ത്ര­മാ­ണ്‌­ ജോ­ലി­യിൽ­ പ്ര­വേ­ശി­ച്ചി­ട്ടു­ള്ളത്‌­.­ ഇ­വർ­ക്ക്‌­ തി­രു­വ­ന­ന്ത­പു­ര­ത്ത്‌­ പ­രി­ശീ­ല­നം­ ന­ട­ന്നു­വ­രി­ക­യാ­ണ്‌.­ മുൻ­കാ­ല­ങ്ങ­ളിൽ­ നി­ന്നും­ വ്യ­ത്യ­സ്ത­മാ­യി­ മെ­ഡി­ക്കൽ­­ സർ­ട്ടി­ഫി­ക്ക­റ്റി­നു­ള്ള­ ​‍ഫോ­മിൽ­ സ്‌­ത്രീ­ക­ളു­ടെ­ സ്വ­കാ­ര്യ­ത­ക­ളെ­ സം­ബ­ന്ധി­ച്ചു­ള്ള­ പൂർ­ണ്ണ­മാ­യ­ വി­വ­ര­ങ്ങൾ­ ചേർ­ക്ക­ണ­മെ­ന്ന­ നിർ­ദ്ദേ­ശം­ വി­വാ­ദ­മാ­യ­ പ­ശ്‌­ചാ­ത്ത­ല­ത്തി­ൽ­ താ­ത്‌­കാ­ലി­ക­മാ­യി­ ഇ­ത്‌­ പിൻ­വ­ലി­ക്കാ­നാ­ണ്‌­ ബാ­ങ്ക് ­ അ­ധി­കൃ­തർ­ തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്‌.­ ക­ഴി­ഞ്ഞ­ നി­യ­മ­ന­ സ­ന്ദർ­ഭ­ത്തിൽ­ നൽ­കി­യ­ ഫോ­മിൽ­ ത­ന്നെ­യാ­ണ്‌­ ഇ­ക്കു­റി­യും­ സർ­ട്ടിഫി­ക്ക­റ്റ്‌­ നൽകു­ന്ന­തി­നാ­യി­ ല­ഭ്യ­മാ­ക്കി­യി­ട്ടു­ള്ള­തെ­ന്നാ­ണ്‌­ ഔ­ദ്യോ­ഗി­ക­ വി­ശ­ദീ­ക­ര­ണം.­ എ­ന്നാൽ­ എ­ങ്ങി­നെ­യാ­ണ്‌­  ഒഴിവാ­ക്ക­പ്പെ­ട്ട­ ചോ­ദ്യ­ങ്ങൾ­ വീ­ണ്ടും­ ഉ­ൾ­പ്പെ­ടു­ത്തി­യ­തെ­ന്ന സം­ശ­യ­ത്തി­ന്‌­ യാ­തൊ­രു­ വി­ശ­ദീ­ക­ര­ണ­വും­ ഇ­ല്ല.­ ഇ­തി­നെ­തി­രെ­ ജീ­വ­ന­ക്കാർ­ക്കി­ട­യിൽ­ ശ­ക്ത­മാ­യ­ പ്ര­തി­ഷേ­ധ­മു­യർ­ന്നി­ട്ടു­ണ്ട്‌.­ ഒ­രു­ വി­ഭാ­ഗം­ ജീ­വ­ന­ക്കാർ­ പ്ര­ത്യ­ക്ഷ­സ­മ­ര­ത്തി­ലു­മാ­ണ്‌.­കേ­ര­ള­ത്തിൽ­ മാ­ത്ര­മാ­ണ്‌­ വി­വാ­ദ­മാ­യ­ തീ­രു­മാ­ന­ത്തി­നെ­തി­രെ­ പ്ര­തി­ഷേ­ധ­മു­യർ­ന്നി­ട്ടു­ള്ള­ത്‌.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News