Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 4:36 am

Menu

Published on March 15, 2016 at 3:21 pm

വിക്സ് ആക്ഷന്‍ 500ന്‍െറ വില്‍പന ഇന്ത്യയില്‍ നിരോധിച്ചു

procter-gamble-stops-selling-vicks-action-500-extra-in-india-after-ban

മുംബൈ : അമേരിക്കന്‍ കമ്പനി ഉല്‍പാദിപ്പിക്കുന്ന വിക്സ് ആക്ഷന്‍ 500ന്‍െറ വില്‍പന ഇന്ത്യയില്‍ നിരോധിച്ചു. മരുന്നിന്‍െറ ഉപഭോഗം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഈ ആഴ്ച അവസാനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് നിരോധിക്കാനുള്ള നിയമ നടപടികള്‍ കൈക്കൊണ്ടത്. പാരസെറ്റമോള്‍, ഫിനില്‍ഫ്രൈന്‍ ആന്‍ഡ് കഫീന്‍ ഉള്‍പ്പെടെ 344 മരുന്നുകളുടെ ചേരുവകളും നിരവധി വേദന സംഹാരികളും വിക്‌സ് ആക്ഷന്‍ 500 യില്‍ അടങ്ങിയിരുന്നതായി കണ്ടെത്തിയ വിദഗ്ധരടങ്ങിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഉത്പ്പന്നം പിന്‍വലിക്കണമെന്ന് കാണിച്ച് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.എന്നാല്‍ തങ്ങളുടെ ഉല്‍പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ വേണ്ടിയാണ് വില്‍പന നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News