Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:31 am

Menu

Published on November 13, 2013 at 2:55 pm

വിവാദ ചോദ്യപേപ്പര്‍: ടി.ജെ.ജോസഫിനെ കുറ്റവിമുക്തനാക്കി

prof-t-j-joseph-acquitted-of-blasphemous-charges

തൊടുപുഴ:വിവാദ ചോദ്യപേപ്പര്‍ കേസില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിനെ തൊടുപുഴ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി.തൊടുപുഴ സി.ജെ.എം കോടതിയാണ്‌ വിടുതല്‍ ഹര്‍ജി പരിഗണിച്ച്‌ ടി. ജെ ജോസഫിനെ കുറ്റവിമുക്‌തനാക്കിയത്‌.തിരക്കഥാകൃത്ത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തെ ആധാരമാക്കിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നും ഇതില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസില്‍ വാദം കേട്ടത്.ഹര്‍ജിക്കാരന് വേണ്ടി അഡ്വ.രാംകുമാറും പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയിംസും ഹാജരായി.2010 മാര്‍ച്ച്‌ മാസമായിരുന്നു സംഭവങ്ങളുടെ തുടക്കം.ന്യൂമാന്‍ കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോസഫാണ്‌ ഗലയാളം ഇന്റേണല്‍ പരീക്ഷയ്‌ക്കുള്ള ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത്‌. ഈ ചോദ്യപ്പേപ്പറില്‍ മതനിന്ദ കലര്‍ന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ മുസ്‌ലിം സംഘടനകള്‍ തൊടുപുഴയില്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.ഇതേതുടര്‍ന്ന്‌ കോളേജ്‌ അധികൃതര്‍ മാപ്പുപറയുകയും അധ്യാപകനെ സസ്‌പെന്‍ഡ്‌ചെയ്യുകയും ചെയ്‌തു.പോലീസ്‌ കേസിനെത്തുടര്‍ന്ന്‌ ഒളിവില്‍പ്പോയ പ്രൊഫ. ജോസഫ്‌ ഏപ്രില്‍ ഒന്നിന്‌ പൈനാവില്‍ പിടിയിലായി.സംഭവവുമായി ബന്ധപ്പെട്ട്‌ അക്രമികള്‍ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33