Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം:കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിൻറെ നേതാവും കേരള നദ് വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ഖാദര്‍ മൗലവി (82) അന്തരിച്ചു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.ഖബറടക്കം എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദില്‍ വൈകീട്ട് 4.30 ന് നടക്കും.നാല് പതിറ്റാണ്ടിലധികം കാലം മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി.മുസ്ലീം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കമെതിരെ പ്രവർത്തിച്ചതിൻറെ പേരിൽ ഇദ്ദേഹത്തിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.’ദൈവ വിശ്വാസം ഖുര്‍ആനില്‍’ എന്ന കൃതിയുടെ രചയിതാവാണ് മൗലവി.
ഒതായി കാരപ്പഞ്ചേരി ഹലീമയാണ് ഭാര്യ. ആരിഫ് സെയ്ന്‍, ജൗഹര്‍ സാദത്ത്, ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം എന്നിവർ മക്കളാണ്.
Leave a Reply