Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷംവരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. തൃശൂരില്‍ തിമിര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് കാഴ്ച പോയവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കും. രണ്ടുപേര്‍ക്ക് തുടര്‍ ചികില്‍സ നടത്തുന്നതിന് രണ്ട് ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
താനൂര്‍ ബസപകടത്തില്‍ മരിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപയും മരിച്ചയാളുടെ ഭാര്യ റുബീനാ ബീവിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.
Leave a Reply