Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:05 pm

Menu

Published on June 30, 2013 at 10:45 am

PSLV- C22 വിക്ഷേപണം ജൂലൈ1ന്

pslv-c22-%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%9c%e0%b5%82%e0%b4%b2%e0%b5%881%e0%b4%a8%e0%b5%8d

തിരുവനന്തപുരം:ഐ.എസ്.ആ൪.ഒയുടെ ജിപിഎസ് ഉപഗ്രഹ ശൃംഖലയുടെ ആദ്യ വിക്ഷേപണം തിങ്കളാഴ്ച. ഇന്ത്യയുടെ ആദ്യ ജിപിഎസ് ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാ൯ സ്പെയ്സ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി  സി-22 റോക്കറ്റ് കുതിക്കും. 1425 കിലോഗ്രാം ഭാരമുള്ള ഐ.ആ൪.എ൯.എസ്.എസ്-1 എ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ ഇത്  ഐ.എസ്.ആ൪.ഒ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും.തുടര്‍ന്ന് ആറു മാസത്തിലൊന്നുവീതം എന്ന രീതിയില്‍ ആറ് എണ്ണംകൂടി വിക്ഷേപിച്ച് ഉപഗ്രഹശൃംഖല പൂര്‍ണമാക്കും.കരയിലെയും കടലിലെയും ഗതാഗതം, വ്യോമഗതാഗത നിരീക്ഷണം,വാര്‍ത്താവിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ഗുണകരമാകുമിത്.തിങ്കളാഴച രാത്രി 11.41ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി 22 കുതിച്ചുയരും. റോക്കറ്റ് 21 മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ 501 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും.വിക്ഷേപണത്തിനു മുന്നോടിയായുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. അറുപത്തിനാലര മണിക്കൂ൪ നീണ്ടു നിൽക്കുന്ന കൗണ്ട് ഡൗണ്‍  ഇന്നു രാവിലെ 7.11നു ആരംഭിച്ചതായി ഐ.എസ്.ആ൪.ഒ വക്താവ് ദേവി പ്രസാദ് കാർനിക് പറഞ്ഞു. പിഎസ്എല്‍വി വികസിപ്പിച്ചതും രൂപകല്‍പ്പന തയ്യാറാക്കിയതും തിരുവനന്തപുരം വിക്രംസാരാഭായ് സ്പെയ്സ് സെന്ററാണ്.

Loading...

Leave a Reply

Your email address will not be published.

More News