Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:05 pm

Menu

Published on June 30, 2014 at 10:50 am

പി.എസ്.എല്‍.വി സി23 വിക്ഷേപണം വിജയകരം

pslv-c23-successfully-launched

ശ്രീഹരിക്കോട്ട: അഞ്ച് വിദേശ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പി.എസ്.എല്‍.വി 23 സി ഐ.എസ്.ആര്‍.ഓ വിജയകരമായി വിക്ഷേപിച്ചു. ഇന്നു രാവിലെ 9.52നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ നാലു രാഷ്ട്രങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങളുമായാണ് 230 ടണ്‍ ഭാരമുള്ള പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.  പൂര്‍ണമായി വിദേശ ഉപഗ്രഹങ്ങള്‍ മാത്രമുള്ള പിഎസ്എല്‍വിയുടെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. ഇതുവരെ 35 വിദേശ ഉപഗ്രങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീഹരിക്കോട്ടയിലെത്തി. പ്രധാനമന്ത്രിയായി അധികാരത്തിലേറ്റതിനു ശേഷമുള്ള മോഡിയുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ യാത്രയായിരുന്നു ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News