Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:43 pm

Menu

Published on February 24, 2015 at 10:06 am

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

psu-bank-employee-unions-cancel-strike-settle-wages

കൊച്ചി:  ശമ്പളവർധനവ് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാർ ഈ മാസം 25 മുതൽ നട‌ത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.ബാങ്ക് ജീവനക്കാരുടെ സംഘടനകളും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ബാങ്ക് ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 15 ശതമാനം വീതം ശമ്പള വര്‍ധന നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. എല്ലാമാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ഇനി മുതല്‍ ബാങ്ക് അവധിയായിരിക്കും. ഇതിന് പകരമായി മറ്റു രണ്ട് ശനിയാഴ്ചകളില്‍ ബാങ്കുകള്‍ പൂര്‍ണ സമയം പ്രവര്‍ത്തിക്കും.2012 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ശമ്പള പരിഷ്കരണം. കാലാവധി കഴിഞ്ഞ ഉഭയകക്ഷി വേതന പരിഷ്കരണക്കരാര്‍ ഉടനെ നീതിപൂര്‍വമായി പുതുക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരുടെയും സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ദേശീയതലത്തില്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News